തൃക്കാക്കരയിൽ യുഡിഎഫ് കുതിക്കുന്നു; ഉമാ തോമസിന്‍റെ ലീഡ് 6,000 കടന്നു


മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃക്കാക്കരയിൽ യുഡിഎഫിന് മൃഗീയ ലീഡ്. ഉമാ തോമസിന്‍റെ ലീഡ് 6,000 പിന്നിട്ടു. 6,047 വോട്ടിനാണ് യുഡിഎഫ് മുന്നിട്ടു നിൽക്കുന്നത്. 25 ശതമാനം വോട്ടണ്ണൽ പൂർത്തിയായപ്പോൾ ഉമ നടത്തിയ മുന്നേറ്റം യുഡിഎഫ് ക്യാമ്പിനെ പോലും അതിശയിപ്പിക്കുന്നതാണ്.

പി.ടി.തോമസിന് നാലാം റൗണ്ട് പിന്നിട്ടപ്പോൾ മാത്രമാണ് ലീഡ് 5,000 കടന്നത്. മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ തന്നെ നേടിയ മികച്ച ലീഡ് ഭൂരിപക്ഷം 25,000 വോട്ടിലേക്ക് എത്തിക്കുമെന്നും യുഡിഎഫ് നേതൃത്വം പ്രതീക്ഷ പുലർത്തുന്നുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed