ഫുട്‌ബോൾ‍ ലോക കപ്പ്; ഫ്‌ളൈ ദുബായ് ദിവസവും ദോഹയിലക്ക് സർ‍വീസ് നടത്തും


നവംബർ‍ 21 മുതൽ‍ ഡിസംബർ‍ 18 വരെ ഖത്തറിൽ‍ നടക്കുന്ന ഫുട്‌ബോൾ‍ ലോക കപ്പ് മത്സരങ്ങൾ‍ കാണാൻ ഫ്‌ളൈ ദുബായ് എല്ലാ ദിവസവും ദുബായിൽ‍ നിന്ന് ദോഹയിലക്ക് വിമാന സർ‍വീസ് നടത്തും. ദിവസേന അങ്ങോട്ടുമിങ്ങോട്ടുമായി 30 വരെ സർ‍വീസുകളുണ്ടാകും. മത്സരം കണ്ടശേഷം അന്നുതന്നെ തിരിച്ചു വരാൻ പാകത്തിലാണ് സർ‍വീസുകൾ‍ ക്രമീകരിച്ചിരിക്കുന്നത്. മത്സര ദിവസങ്ങളിൽ‍ അങ്ങോട്ടുമിങ്ങോട്ടുമായി ഇക്കണോമിക് ക്ലാസിൽ‍ 258 ഡോളറും ബിസിനസ് ക്ലാസിന് 998 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. 

ഹാൻഡ് ബാഗേജ് അലവൻ‍സ്, ഫ്‌ളൈറ്റിൽ‍ ലഭിക്കുന്ന ലഘു ഭക്ഷ്യ പദാർ‍ഥങ്ങളുടെ വില, വിമാനത്താവളത്തിൽ‍ നിന്ന് േസ്റ്റഡിയത്തിലേക്കുള്ള സൗജന്യ യാത്രാ സൗകര്യംഎന്നിവ ഇതിലുൾ‍പ്പെടും. മത്സരങ്ങൾ‍ തുടങ്ങുന്നതിനു നാലു മണിക്കൂർ‍ മുന്‍പായി ദോഹയിലെത്തുന്ന വിധത്തിലാണ് ഫ്‌ളൈറ്റുകൾ‍ തെരഞ്ഞെടുക്കേണ്ടത്. കൂടാതെഹയ്യാ കാർ‍ഡി(ഫാൻ‍ ഐഡി)നായി മുൻകൂർ‍ രജിസ്റ്റർ‍ ചെയ്യണം. എല്ലാ ദിവസവും ഫ്‌ളൈറ്റിൽ‍ യാത്ര ചെയ്യുന്നതിനും ഖത്തറിൽ‍ പ്രവേശിക്കുന്നതിനും ഇതാവശ്യമാണ്. ദുബായ് വേൾ‍ഡ് സെൻ‍ട്രലിൽ‍ നിന്നു സർ‍വീസ് നടത്തുന്ന ഈ ഷട്ടിൽ‍ ഫ്‌ളൈറ്റുകൾ‍ ലോക കപ്പ് ടിക്കറ്റ് കൈവശമുള്ളവർ‍ക്കായി മാത്രമാണ്.

You might also like

Most Viewed