ഉമാ തോമസിന്‍റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യം


തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്‍റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് ആവശ്യം. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ബോസ്കോ കളമശേരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഉമാ തോമസിന് ഏറ്റവും കൂടുതൽ വോട്ട് നൽകുന്ന ബൂത്തിന് 25,001 രൂപ പാരിതോഷികം നൽകുമെന്ന കോൺഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ പരസ്യമാണ് പരാതിക്ക് കാരണം. 

പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണെന്നാണ് ബോസ്കോയുടെ പരാതി. ഇത് സംബന്ധിച്ച് പോലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും ബോസ്കോ പരാതി നൽകിയിട്ടുണ്ട്.

You might also like

Most Viewed