ഒറ്റപ്പാലത്ത് വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചുകൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാർ പേരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നൽകുന്നതിനിടെയാണ് ആക്രമിച്ചത്. വരിക്കാശ്ശേരി മനയിലാണ് ഇന്ന് രാവിലെയോടെ സംഭവമുണ്ടായത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭൻ എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ വിനോദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടർന്ന് പത്മനാഭൻ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സംഭവം.