തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫ് വിജയിച്ചു


കണ്ണൂർ മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫിന് ജയം. സിപിഐഎം സ്ഥാനാർഥി കെ രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കൊടുവള്ളി പഞ്ചായത്തും എൽഡിഎഫ് നിലനിർത്തി. പയ്യന്നൂർ നഗരസഭ ഡിവിഷൻ 9 ( മുതിയലം) എൽഡിഎഫ് നിലനിർത്തി. മാങ്ങാട്ടിടം പഞ്ചായത്ത് നീർവേലി വാർഡ് ബിജെപി നിലനിർത്തി. 19 വോട്ടിന് ബിജെപി സ്ഥാനാർഥി ഷിജു ഒ വിജയിച്ചു. ഏറ്റുമാനൂരിൽ ബിജെപി സീറ്റ് നിലനിർത്തി. ബിജെപിയുടെ സുരേഷ് ആർ നായർ വിജയിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. ഇതോടെ ഭരണത്തിൽ എത്താനുള്ള ഇടത് സാധ്യത ഇല്ലാതായി പത്തനംതിട്ട കോന്നി 18ാം വാർഡിൽ യുഡിഎഫ് വിജയിച്ചു. 133 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അർച്ചനാ ബാലൻ ആണ് വിജയിച്ചത്. കുറുമാത്തൂർ പഞ്ചായത്ത് വാർഡ് 7 എൽഡിഎഫ് നിലനിർത്തി. പത്തനംതിട്ട അങ്ങാടി പഞ്ചായത്തിലെ ഈട്ടിച്ചുവട് വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 179 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയം. സിപിഎം സ്വതന്ത്ര കുഞ്ഞുമറിയാമ്മ വിജയിച്ചു. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 13 ലെ ഉപതെരഞ്ഞെടുപ്പിൽ സി.പിഐഎം സ്ഥാനാർത്ഥി മല്ലിക സുരേഷ് വിജയിച്ചു. 27 വോട്ടിന്റെ ഭൂരിപക്ഷം. ബി.ജെ.പി വോട്ടിൽ വൻ ഇടിവ്.സി.പി.എം കൗൺസിലറുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡ് ചേബളത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ഷൈമോൾ രാജൻ 78 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാർഡ് എൽഡിഎഫ് നിലനിർത്തി. നാവായിക്കുളം മരുതികുന്ന് വാർഡ് എൽഡിഎഫ് നിലനിർത്തി.

You might also like

  • Straight Forward

Most Viewed