ആലപ്പുഴ മാർ‍ജിൻ ഫ്രീ മാർ‍ക്കറ്റിന് തീപിടിച്ചു; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം


ആലപ്പുഴ തലവടി പനയന്നാർ‍ക്കാവ് ജംഗ്ഷന് സമീപം മാർ‍ജിന്‍ ഫ്രീ മാർ‍ക്കറ്റിന് തീപിടിച്ചു. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോർ‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് കാരണം ഷോർ‍ട്ട് സർ‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർ‍ച്ചെയായാണ് അപകടമുണ്ടായത്.

രാവിലെ ആറുമണിയോടെയാണ് പ്രദേശത്ത് പ്രഭാത സവാരിക്കിറങ്ങിയ ആളുകൾ കടയിൽ‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടർ‍ന്ന് കടയുടമയെ വിവരമറിയിച്ചു. നാട്ടുകാരും ഫയർ‍ഫോഴ്‌സും ചേർ‍ന്നാണ് തീ അണച്ചത്. കടയിലെ ഭൂരിഭാഗം വസ്തുക്കളും കത്തിനശിച്ചു.

You might also like

Most Viewed