തെക്കൻ കർ‍ണാടകക്ക് മുകളിൽ‍ ചക്രവാതചുഴി; കേരളത്തിൽ‍ മഴ കനക്കും


തെക്കന്‍ കർ‍ണാടകക്ക് മുകളിൽ‍ ചക്രവാതചുഴി നിലനിൽ‍ക്കുന്നതിനാൽ‍ കേരളത്തിൽ‍ ഇന്ന് അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ‍ അതി തീവ്ര മഴക്കും സാധ്യത. മെയ് 17 മുതൽ‍ 20 വരെ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീനത്തിൽ‍ അറബികടലിൽ‍ പടിഞ്ഞാറൻ‍ കാറ്റ് ശക്തി ശക്തി പ്രാപികുന്നത് വഴിയാണ് കേരളത്തിൽ‍ മഴക്ക് സാധ്യത കാണുന്നത്. തെക്കൻ‍ ആൻഡാമാൻ കടലിലും നിക്കോബർ‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാൾ‍ ഉൾ‍കടലിലും കാലവർ‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

നിലവിൽ‍ അഞ്ച് ജില്ലകളിലാണ് റെഡ് അലേർ‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ‍ ഓറഞ്ച് അലർ‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ‍, കോഴിക്കോട്, കണ്ണൂർ‍ എന്നീ ജില്ലകളിലാണ് റെഡ് അലർ‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ‍ 204.5 മില്ലിമീറ്ററിൽ‍ കൂടുതൽ‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽ‍കുന്ന മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർ‍ഗോഡ് എന്നീ ജില്ലകളിൽ‍ ഓറഞ്ച് അലർ‍ട്ടുമാണ്. ഈ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

You might also like

Most Viewed