നടിയെ ആക്രമിച്ച കേസ്; സൈബർ‍ വിദഗ്ധൻ സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കിയേക്കും


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിൽ‍ സൈബർ‍ വിദഗ്ധന്‍ സായ് ശങ്കറെ മാപ്പു സാക്ഷിയാക്കിയേക്കും. ഇയാളെ മാപ്പു സാക്ഷിയാക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. 

ഇതിന്‍റെ അടിസ്ഥാനത്തിൽ‍ സായ്ശങ്കറിന് കോടതി നോട്ടീസ് അയച്ചു. നാളെ ഉച്ചയ്ക്ക് മൂന്നിന് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ‍ ഹാജരാകാനാണ് നോട്ടീസ് നൽ‍കിയിരിക്കുന്നത്.

You might also like

Most Viewed