ജമ്മു കാഷ്മീരിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു


ജമ്മു കാഷ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്‌ക്കായി സൈന്യം പ്രദേശത്ത് എത്തിയപ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അനന്തനാഗിൽ നിന്നും ഹിസ്ബുൾ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ചയും കാഷ്മീരിൽനിന്നും സൈന്യം ഭീകരരെ വധിച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed