കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം


എംസി റോഡിൽ‍ ചെങ്ങന്നൂർ‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ‍ മരിച്ചു. ചേർത്തല എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ചേർത്തലയിൽ നിന്നെത്തിയ കാറും സുൽ‍ത്താന്‍ബത്തേരിക്കു പോകുന്ന കെ−സ്വിഫ്റ്റ് ബസുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ‍ കാർ‍ പൂർ‍ണമായി തകർ‍ന്നു. ബസിന്‍റെ മുന്‍ഭാഗവും തകർ‍ന്നിട്ടുണ്ട്.

നാട്ടുകാരും പോലീസും ചേർ‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂർ‍ ജില്ലാ ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കര രജിസ്ട്രേഷനിലുള്ളതാണ് കാർ. കാർ‍ അമിത വേഗതയിലായിരുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറയുന്നു.

You might also like

Most Viewed