മഞ്ജു വാര്യരെ ഭീഷണിപ്പെടുത്തിയത് സംവിധായകൻ സനൽ‍ കുമാർ‍ ശശിധരൻ


സംവിധായകൻ സനൽ‍ കുമാർ‍ ശശിധരന്‍ പോലീസ് കസ്റ്റഡിയിൽ‍. പാറശാലയിൽ നിന്നുമാണ് എളമക്കര പോലീസ് സനൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. നടി മഞ്ജു വാര്യർ‍ നൽ‍കിയ പരാതിയെ തുടർ‍ന്നാണ് നടപടി. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും തന്നെ കൊല്ലാനാണ് ശ്രമം നടക്കുന്നതെന്നും പോലീസ് കസ്റ്റഡിയിലിരിക്കെ ഫേസ്ബുക്ക് ലൈവിൽ‍ വന്ന് സനൽ‍കുമാർ‍ ആരോപിച്ചു. പോലീസ് എന്ന വ്യാജേന ഗുണ്ടകൾ തന്നെ പിടിച്ചുവച്ചിരിക്കുകയാണെന്നും കേരളം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയാണ് ഇതിന് പിന്നിലെന്നും സനൽ കുമാർ പറഞ്ഞു. സനൽകുമാറിനെ കസ്റ്റഡിയിലെടുത്തതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും.

സനൽകുമാർ ശശിധരൻ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജു വാര്യരുടെ പരാതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed