തൃക്കാക്കര ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്നറിയാം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥിയെ ഇന്നറിയാം. ഇടതുമുന്നണി യോഗം ചേർന്നതിന് ശേഷമാണ് തീരുമാനം അറിയിക്കുക. എല്ലാവർക്കും സ്വീകാര്യനായ ആളായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എഴുതിയ പേര് മായ്ക്കണോയെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ കെ.എസ്. അരുൺകുമാറിനായി ചുമരെഴുത്ത് തുടങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.