എസ്എസ്എൽ‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കും


എസ്എസ്എൽ‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർ‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും ശരിയുത്തരമെഴുതിയ എല്ലാവർ‍ക്കും മാർ‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാരിക്കോരി മാർ‍ക്ക് നൽ‍കുന്നത് സർ‍ക്കാരിന്‍റെ നയമല്ല. നൂറ് ശതമാനം വിജയം ഉറപ്പാക്കാൻ പരീക്ഷാ സംവിധാനത്തിൽ‍ വെള്ളം ചേർ‍ക്കാനാകില്ല. ചിലരുടെ സ്ഥാപിത താത്പര്യങ്ങളാണ് നിലവിലെ വിവാദങ്ങൾ‍ക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.

You might also like

Most Viewed