ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി
തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ വൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽ നിന്നും ലോറിയിൽ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡിന്‍റെയും തമിഴ്‌നാട് എൻഐബിയുടെയും നേതൃത്വത്തിലാണ് കഞ്ചാവുമായി എത്തിയ ലോറി പിടികൂടിയത്.
സംഭവത്തിൽ തമിഴ്‌നാട് സേലം ശങ്കരഗിരി സ്വദേശി അരുണ്‍കുമാർ, കൃഷ്ണഗിരി അഞ്ചൂർ സ്വദേശി ഷണ്‍മുഖം എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇരുവരെയും ദിണ്ഡിഗൽ എക്സൈസ് സംഘത്തിന് കൈമാറി.
