സംസ്ഥാനത്ത് കെ-റെയില്‍ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു


സംസ്ഥാനത്ത് കെ-റെയില്‍ സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് സര്‍വേ നടപടികള്‍ ഉണ്ടാവില്ല.

കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് സൂചന. പ്രതിഷേധക്കാര്‍ക്കെതിരെ കെ-റെയില്‍ സര്‍വേ നടത്തുന്ന ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാര്‍ ജീവനക്കാരെ ആക്രമിക്കുകയും സര്‍വേ ഉപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്യുന്നുവെന്നുമായിരുന്നു ഏജന്‍സിയുടെ പരാതി. അതേസമയം, സംസ്ഥാനവ്യാപകമായി സര്‍വേ നിര്‍ത്തിവെച്ചിട്ടില്ലെന്ന് കെ-റെയില്‍ അറിയിച്ചു.

അതേസമയം, മാര്‍ച്ച്‌ 31നകം കെ-റെയില്‍ സര്‍വേ നപടികള്‍ പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍വേ നടപടികളില്‍ ഇനി എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെ-റെയില്‍ അധികൃതരാണ്.

കെ-റെയില്‍ സര്‍വേക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാടപ്പള്ളിയിലുണ്ടായ പ്രതിഷേധം പൊലീസ് നടപടിയിലേക്കും നീങ്ങിയിരുന്നു. അതേസമയം, കെ-റെയില്‍ സമരക്കാരോട് സംയമനം പാലിക്കണമെന്ന് പൊലീസുകാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed