യോഗി വീണ്ടും; നാളെ സത്യപ്രതിജ്ഞ
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് നാളെ സത്യപ്രതിജ്ഞ ചെയ്യും. യോഗി ആദിത്യനാഥിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം യോഗി ആദിത്യനാഥിനെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ മുതിർന്ന നേതാവ് സുരേഷ് കുമാർ ഖന്നയാണ് ആദിത്യനാഥിന്‍റെ പേര് നിർദേശിച്ചത്. ബേബി റാണി മൗര്യ, സൂര്യ പ്രതാപ് ഷാഹി തുടങ്ങിയവർ പിന്തുണച്ചു. അപ്‌നാദൾ (എസ്) നേതാവ് ആശിഷ് പട്ടേലും നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദും അവരുടെ എംഎൽഎമാർക്കൊപ്പം യോഗത്തിൽ പങ്കെടുത്തു.

