വിദേശ മദ്യം വിളമ്പാൻ വിദേശ വനിതകൾ; ഹോട്ടലിനെതിരേ എക്‌സൈസ് കേസെടുത്തു


അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യം വിളമ്പിയ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തു. എറണാകുളത്തെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കൊച്ചി ഷിപ് യാര്‍ഡിനടുത്തുളള ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ ഇക്കഴിഞ്ഞ ദിവസമാണ് ഫ്ലൈ ഹൈ എന്ന പേരില്‍ നവീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ബെല്ലി ഡാന്‍സ് ഉള്‍പ്പെടെയുള്ളവ ഇവിടെ നടന്നിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടനത്തിന് സിനിമാമേഖലയിലുള്ളവര്‍ അടക്കം നിരവധിപ്പേര്‍ എത്തിയിരുന്നു. ഡാന്‍സ് ബാറിലാണ് അഞ്ച് വിദേശ വനിതകളെ മദ്യവിതരണത്തിനായി എത്തിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed