ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി


ബഹ്റൈനിൽ പുതിയ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 1,399 പേർക്കാണ് പുതുതായി  കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ  ആകെ രോഗികളുടെ എണ്ണം 12,547 ആയി മാറി.  നിലവിൽ 28 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്. ഇന്നലെ 2,543 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,24,784 ആയിട്ടുണ്ട്. ബഹ്റൈനിൽ ഇന്നലെ കോവിഡ് ബാധിച്ചിട്ടുള്ള മരണങ്ങൾ  രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  1463 ആണ് .

You might also like

  • Lulu Exchange
  • Straight Forward

Most Viewed