ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് കോടതിയിലേക്ക്


നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം. ഹൈക്കോടതിയിലും ആലുവ കോടതിയിലും വ്യത്യസ്ത ഹർജികള്‍ നല്‍കാനാണ് തീരുമാനം. അഭിഭാഷകരുടെ സഹായത്തോടെ സാക്ഷികളെ സ്വാധീനിച്ചു. കേസിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ത്തുക. കേസില്‍ ഏറ്റവും സുപ്രധാനമായ 150 ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നാണ് ഫോറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ നിന്നും കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലുവകോടതിയെ സമീപിക്കുന്നത്.ഏറ്റവും ഒടുവില്‍ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നശിപ്പിച്ചത് 12 നമ്പറില്‍ നിന്നുള്ള വിവരങ്ങളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു എന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 12 നമ്പരില്‍ നിന്നുള്ള വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed