യൂണിഫോമിൽ ഗുണ്ടാസംഘത്തോടൊപ്പം മദ്യപാനം; പോലീസുകാരന് സസ്പെൻഷൻ


യൂണിഫോം ധരിച്ച് ഗുണ്ടാ സംഘത്തോടൊപ്പം മദ്യസൽക്കാരത്തിൽ പങ്കെടുത്ത പോലീസുകാരന് സസ്പെൻഷൻ. തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ജിഹാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മദ്യ സൽക്കാരത്തിന്‍റെ ചിത്രങ്ങൾ പുറത്തായതിന് പിന്നാലെയാണ് നടപടി. അടുത്തിടെ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്‍റല്‍ ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂര്‍പ്പാറ കുട്ടിനാണ് പോലീസുകാരന് മദ്യസൽക്കാരമൊരുക്കിയത്. കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളായവരാണ് ജിഹാനൊപ്പം മദ്യപാന സംഘത്തിലുണ്ടായിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed