കോവിഡ് വീണ്ടും വരുന്നു; ആശങ്കയിൽ ചൈന


ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നു. പുതിയതായി 3,393 പേർക്കാണ് ചൈനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയിലധികമാണിത്. രണ്ടു വർഷത്തിനിടെ ഏറ്റവും ഗുരുതരമായ വൈറസ് ബാധയെ രാജ്യം അഭിമുഖീകരിക്കുകയാണെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ഷാംഗ്ഹായ്‌യും തലസ്ഥാനമായ ബെയ്ജിംഗും ഉൾപ്പെടെ പ്രമുഖ നഗരങ്ങളിൽ പ്രാദേശിക ലോക്ഡൗണുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പരിശോധനകളും വ്യാപകമാക്കി. ഷാംഗ്ഹായിയിൽ സ്കൂളുകൾ അടച്ചിടും. പഠനം ഓൺലൈനിൽ തുടരും. ബെയ്ജിംഗിൽ നിരവധി അപ്പാർട്ട്മെന്‍റുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തിക്കഴിഞ്ഞു.

19 പ്രവിശ്യകൾ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾക്കെതിരേ പോരാടുകയാണെന്നും ആരോഗ്യ കമ്മീഷൻ അറിയിച്ചു. ജിലിൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ചുനിൽ 90 ലക്ഷത്തോളം ആളുകളാണുള്ളത്. ഇവരോടു വീടുകളിൽ തുടരാൻ നിർദേശിച്ചിരിക്കുകയാണ്. കൂട്ടപരിശോധനയ്ക്കും നിർദേശം നൽകി. അവശ്യസാധനങ്ങൾ വാങ്ങുന്നതിനു രണ്ടുദിവസത്തിനുള്ളിൽ ഒരു തവണ കുടുംബത്തിലെ ഒരാളെ അനുവദിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed