സ്വപ്നയോട് പ്രതികരിക്കാനില്ല, പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ട്; ശിവശങ്കർ


സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം. ശിവശങ്കർ‍. കേസ് തീർ‍ന്ന ശേഷം മാത്രം പരസ്യപ്രതികരണത്തിൽ‍ തീരുമാനമെടുക്കും.

ഇപ്പോഴത്തെ സാഹചര്യത്തിൽ‍ പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റിന്റെ നെടുംതൂണുകൾ പീഡനോപകരണങ്ങൾ ആയെന്ന് ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എം ശിവശങ്കർ പറയുന്നു.

തനിക്കെതിരായ കേസ് അന്വേഷിച്ച മൂന്ന് ഏജൻസികൾക്കും പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ട്. ഇഡിയാണ് ഏറ്റവും മോശം ഏജൻസിയെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു.

30 വർഷം അധികാരത്തിന്റെ ഭാഗമായിരുന്ന താൻ ഒന്നര വർഷമായി കാണുന്നത് സ്റ്റേറ്റ് എന്ന അധികാര സംവിധാനത്തിന്റെ കരാള ഭാവമാണെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed