വിചാരണക്കോടതിയിൽ‍ നിന്ന് ദൃശ്യങ്ങൾ‍ ചോർ‍ന്നു; പ്രധാനമന്ത്രിക്ക് കത്തയച്ച് കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി


വിചാരണക്കോടതിയിൽ‍ നിന്ന് ദൃശ്യങ്ങൾ‍ ചോർ‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി. പ്രധാനമന്ത്രി, രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, കേന്ദ്ര വിജിലൻസ് കമ്മീഷണർ‍, മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന വനിത കമ്മീഷൻ എന്നിവർ‍ക്ക് നടി കത്ത് നൽ‍കി. 

വിദേശത്തുള്ളവരുടെ കൈയിൽ‍ ദൃശ്യങ്ങളുള്ളത് അന്വേഷിക്കണമെന്നാണ് കത്തിൽ‍ പറയുന്നത്. എറണാകുളം ജില്ല സെഷൻ‍സ് കോടതിയിൽ‍ നിന്നാണ് താൻ‍ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ‍ ചോർ‍ന്നത്. ഈ വാർ‍ത്തയ്ക്കു പിന്നിലെ സത്യാവസ്ഥ കണ്ടെത്താനായി അന്വേഷണം നടത്തണം. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് തന്‍റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്നും കത്തിൽ‍ പറയുന്നു. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ‍ കോടതിയുടെ ഭാഗത്തുനിന്ന് അന്വേഷണം നടത്തണമെന്നും നടിയുടെ കത്തിലുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed