ഇന്ത്യയിൽ മൂന്നാം തരംഗം പിൻവാങ്ങുന്നു; കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്


രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനം ആണ്. ഇരുപത്തിനാലു മണിക്കൂറിനിടെ 2,30,814 പേര്‍ രോഗമുക്തരായി. 1059 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവില്‍ 13,31,648 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുന്‍പ് കോവിഡ് മരണ സംഖ്യ 50000 ലക്ഷം കടന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed