യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ‍ കെഎസ്ആർ‍ടിസി ബസ് നിർ‍ത്തും


രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ‍ കെഎസ്ആർ‍ടിസി ബസ് നിർ‍ത്തുന്നതിന് സർ‍ക്കുലർ‍ പുറത്തിറക്കി. രാത്രിയിൽ എട്ടുമണി മുതൽ‍ രാവിലെ ആറുമണിവരെയാണ് ഇത്തരത്തിൽ ഇളവ് നൽ‍കിയിരിക്കുന്നത്. 

അതേസമയം, മിന്നൽ‍ ബസ് സർ‍വീസുകൾ‍ക്ക് ഈ സർ‍ക്കുലർ‍ ബാധകമല്ല. സ്ത്രീകൾ‍, മുതിർ‍ന്ന പൗരന്മാർ‍, ഭിന്നശേഷിക്കാർ‍ എന്നിവർ‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ‍ ബസ് നിർ‍ത്തിക്കൊടുക്കണമെന്ന് സർ‍ക്കുലറിൽ‍ പറയുന്നു.

You might also like

Most Viewed