ഒ​റ്റ​പ്പാ​ല​ത്ത് ബം​ഗാ​ൾ സ്വ​ദേ​ശിയായ വ്യാ​ജ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ


ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റിലായി. ആയുര്‍വേദ, അലോപ്പതി ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി വിശ്വനാഥ് മേസ്തിരി (36) ആണ് പിടിയിലായത്. ഇയാൾ കണ്ണിയമ്പുറത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി ചികിത്സ നടത്തിവരികയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ആയുർവേദത്തിന് പുറമേ അലോപ്പതി ചികിത്സയും യുവാവ് നടത്തിയിരുന്നു. പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. തുടര്‍ന്ന് ആരോഗ്യവിഭാഗം ഒറ്റപ്പാലത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ വ്യാജ ഡോക്ടറാണ് എന്ന് തിരിച്ചറിഞ്ഞത്.

 

You might also like

Most Viewed