നടൻ രാജൻ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ


മരുമകൾ ആത്മഹത്യ ചെയ്ത കേസിൽ നടൻ രാജൻ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റിൽ. നെടുമങ്ങാട് എസ്പി ഓഫിസിൽ ഹാജരായ ശാന്തയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

കേസിലെ രണ്ടാം പ്രതിയായ ഇവർക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ആണ് രാജൻ പി.ദേവിന്‍റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭർത്താവ് ഉണ്ണിയെ പോലീസ് 2021 മേയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധനത്തിന്‍റെ പേരിൽ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed