കേരളത്തിൽ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണമെന്ന് സി.പി.എം


സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണമെന്ന് സി.പി.എം ഇടുക്കി ജില്ലാസമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ അക്കമിട്ടുനിരത്തിയാണ് പ്രതിനിധികൾ ഈ ആവശ്യമുന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ചില ഉദ്യോഗസ്ഥർ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുകയാണ്. അവർക്ക് നാടുനന്നാകണമെന്ന ആഗ്രഹമില്ല.

പോലീസിന്റെ ചെയ്തികൾ സർക്കാരിന്റെ നല്ലപ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നു. ഇത് പരിഹരിക്കാൻ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണം. പോലീസിൽ അഴിച്ചുപണിയും വേണം. ഇന്റലിജൻസ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സർക്കാരിനെതിരേ പ്രവർത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

പോലീസ് അസോസിയേഷൻ ഇക്കാര്യങ്ങളിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല. ഒറ്റുകാരെയും സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പോലീസ് സംഘടനാസംവിധാനം കാര്യക്ഷമമാക്കാൻ പാർട്ടി ഇടപെടണമെന്നും ചില പ്രതിനിധികൾ ആവശ്യപ്പെട്ടു. സ്ത്രീവിഷയത്തിൽ ഉൾപ്പെട്ടവർ മാപ്പുപറഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും പ്രതിനിധികൾ പറഞ്ഞു.

You might also like

Most Viewed