ദേവ്ജി ബി കെ എസ് ബാലകലോത്സവം 2022 ജനുവരി 15 മുതൽ ആരംഭിക്കും

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേവ്ജി ബി കെ എസ് ബാലകലോത്സവം 2022 ജനുവരി 15 മുതൽ ആരംഭിക്കും. റജിസ്ട്രേഷനുള്ള അവസാന തീയ്യതി ജനവരി ഏഴാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ വിശദീകരിക്കാനായി കേരളീയ സമാജത്തിൽ വെച്ച് വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ബാലകലോൽസവം കൺവീനർ ദിലീഷ് കുമാർ, ദേവ്ജി ഗ്രൂപ്പ് റീറ്റെയിൽസ് സെയിൽസ് മാനേജർ ഷാജി സി കെ , സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി പ്രദീപ് പത്തേരി, സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കലാവിഭാഗം കൺ വീനർ ദേവൻ പാലോട് എന്നിവർ പങ്കെടുത്തു.
നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഓഫ് ലൈനായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും കഥക് ഉൾപ്പടെ ഇരുനൂറോളം ഇനങ്ങൾ ഏഴോളം വേദികളിലായിട്ടാണ് അരങ്ങേറുക എന്നും ഭാരവാഹികൾ അറിയിച്ചു. ഇത്തവണ ഇതാദ്യമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കും ബാലകലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഇതുവരെയയി 300ഓളം പേരാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് വയസ് മുതൽ 17 വയസ് വരെ പ്രായമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. കലോത്സവവുമായി ബന്ധപെട്ട വിവരങ്ങൾക്ക് 39720030 അല്ലെങ്കിൽ 35320667 എന്നീ നമ്പറുകളിലാണ് ബന്ധപ്പടേണ്ടത്. കൂടാതെ ബാല കലോത്സവത്തിൻ്റെ ഓഫിസ് സമാജം ഓഫിസ് ബ്ലോക്കിൽ വൈകുന്നേരം 7.00 മുതൽ 9മണിവരെ പ്രവർത്തിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.