മുഹമ്മദ് റിയാസ് മലബാർ മന്ത്രിയെന്ന് ആക്ഷേപം

മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തിൽ വിമർശനം. ഇടുക്കി ജില്ലക്ക് സന്പൂർണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികൾ മന്ത്രിക്കെതിരെ രംഗത്തുവന്നത്. മലബാർ മന്ത്രി എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തിൽ പരിഹാസമുയർന്നു. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി പരിഗണിയ്ക്കുന്നതെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള ജില്ലയായ ഇടുക്കിക്ക് അതനുസരിച്ചുള്ള പരിഗണന ലഭിച്ചില്ലെന്ന വിമർശനമാണ് ഉയർന്നത്. ഇടുക്കി ജില്ലയെ പൂർണമായി അവഗണിച്ചുവെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എന്നാൽ, വിനോദസഞ്ചാര മേഖലയിൽ ഇടുക്കിക്ക് അർഹമായ പരിഗണന നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനങ്ങൾക്ക് മറുപടി നൽകി.