കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കൽ; മുൻ കളക്ടർ രാജമാണിക്യത്തിന് ക്ലീൻ ചിറ്റ്

എറണാകുളം
കൊച്ചി മെട്രോ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം.ജി.രാജമാണിക്യത്തിന് ക്ലീൻചിറ്റ്. അഴിമതി ആരോപണത്തിൽ കഴന്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
വിജിലൻസ് അന്വേഷണ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശീമാട്ടി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ശീമാട്ടിക്ക് അനുകൂലമായി ചില ക്ലോസുകൾ മാറ്റിയെന്നായിരുന്നു പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബു ആണ് പരാതിക്കാരൻ.
നേരത്തെ വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.