ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാതീയതി പ്രഖ്യാപിച്ചു


തിരുവനന്തപുരം

ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാതീയതി പ്രഖ്യാപിച്ചു. എസ്എസ്എൽ‍സി പരീക്ഷ മാർ‍ച്ച് 31 മുതൽ‍ ഏപ്രിൽ‍ 29 വരെയും ഹയർ‍സെക്കൻഡറി പരീക്ഷ മാർ‍ച്ച് 30 മുതൽ‍ ഏപ്രിൽ‍ 22 വരെയും നടത്തും. വൊക്കേഷണൽ‍ ഹയർ‍സെക്കൻഡറി പരീക്ഷകൾ‍ മാർ‍ച്ച് 30 മുതൽ‍ ഏപ്രിൽ‍ 22 വരെ നടക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 

എസ്എസ്എൽ‍സി പരീക്ഷയുടെ മോഡൽ‍ പരീക്ഷ മാർ‍ച്ച് 21 മുതൽ‍ 25 വരെ നടക്കും. ഹയർ‍സെക്കന്‍ഡറി മോഡൽ‍ പരീക്ഷ മാർ‍ച്ച് 16 മുതൽ‍ 22 വരെ നടക്കും. വൊക്കേഷണൽ‍ ഹയർ‍സെക്കന്‍ഡറി വിഭാഗത്തിന്‍റേത് മാർ‍ച്ച് 16 മുതൽ‍ 21 വരെ നടക്കും.  പ്രാക്ടിക്കൽ‍ പരീക്ഷകൾ‍ മാർ‍ച്ച് 10 മുതൽ‍ 19 വരെ നടക്കും. വിശദമായ ടൈംടേബിൾ‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതർ‍ പുറത്തിറക്കുമെന്നും മന്ത്രി കാസർ‍കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed