കി​റ്റ​ക്‌​സ് പ​രി​സ​ര​ത്തെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ര​മ​ണം; 50 പേ​ർ അ​റ​സ്റ്റിൽ


കൊച്ചി

കിറ്റക്‌സ് പരിസരത്തെ അതിഥി തൊഴിലാളികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അക്രമത്തിൽ‍ ഉൾ‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ‍ ശ്രമം തുടരുകയാണെന്നും കൂടുതൽ‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി കെ. കാർ‍ത്തിക് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരാണ് ഇപ്പോൾ‍ പോലീസ് കസ്റ്റഡിയിലള്ളത്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം, സംഭവത്തിൽ‍ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ‍ ചെയ്തിരിക്കുന്നത്. സിഐ ഉൾ‍പ്പടെയുള്ളവരെ ആക്രമിച്ചതിന് വധശ്രമ കേസും പൊതുമുതൽ‍ നശിപ്പിക്കൽ‍ കേസുമാണ് എടുത്തിരിക്കുന്നത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം.

തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പോലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതോടെയാണ് ഇവർ പോലീസിന് നേരെ തിരിഞ്ഞത്. അക്രമസക്തരായ അതിഥിത്തൊഴിലാളികൾ രണ്ടു പോലീസ് ജീപ്പുകൾ കത്തിച്ചു. കുന്നത്തുനാട് പോലീസ് േസ്റ്റഷനിലെ പോലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed