ക്രിസ്മസിന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം


തിരുവനന്തപുരം

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന. ക്രിസ്മസ് തലേന്ന് ബെവ്‌കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്. 

ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവർ ഹൗസിലെ ബെവ്‌കോ ഔട്ട്‌ലെറ്റിൽ വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്. വെയർഹൗസിൽ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ചാലക്കുടിയിൽ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടേയും വിൽപന നടന്നു.

You might also like

  • Straight Forward

Most Viewed