ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു


ദക്ഷിണാഫ്രിക്കന്‍ ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1984ലാണ് ഡെസ്മണ്ട് ടുട്ടുവിന് നൊബേല്‍ ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ വര്‍ണ വിവേചനം അവസാനിപ്പിക്കാന്‍ ടുട്ടുവിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ഏറെ പ്രശസ്തമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡെസ്മണ്ട് ടുട്ടു, ഈയടുത്ത കാലത്ത് റോഹിങ്ക്യന്‍ വിഷയത്തിലും അഭിപ്രായം അറിയിച്ചിരുന്നു. കറുത്തവര്‍ഗക്കാരനായ ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പാണ് ഡെസ്മണ്ട് ടുട്ടു. ദാരിദ്ര്യം, എയ്ഡ്സ്, വംശീയത, ഹോമോഫോബിയ എന്നീ വിഷയങ്ങളുയര്‍ത്തി അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ആല്‍ബര്‍ട്ട് ഷ്വിറ്റ്‌സര്‍ പുരസ്‌കാരം, ഗാന്ധി സമാധാന സമ്മാനം (2005), പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed