പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി


കൊച്ചി

മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ സർക്കാർ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നടപടി. കോടതി ചിലവായി 25,000 രൂപ നൽകാനും ഹൈക്കോടതി വിധിച്ചു. നഷ്ടപരിഹാരം നൽകുന്നതിന് പുറമേ പോലീസുകാരിക്കെതിരേ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. 

പൊതുജനങ്ങളോട് പെരുമാറാൻ പോലീസുകാരിക്ക് പരിശീലനം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ മൗലികാവകാശം ഹനിക്കപ്പെട്ടിരുന്നില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ട ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. പോലീസുകാരി മോശമായി സംസാരിച്ചില്ലെന്ന് തെളിയിക്കാൻ സർക്കാർ നാല് സാക്ഷിമൊഴികളും ഹാജരാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

You might also like

Most Viewed