ദേഹാസ്വാസ്ഥ്യം മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

കോട്ടയം: വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.
ശരീരത്തിൽ ഷുഗറിന്‍റെ അളവ് കുറഞ്ഞതാണ് ദേഹാസ്വസ്ഥ്യമുണ്ടാകാൻ കാരണം. അദ്ദേഹത്തിന്‍റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.