ഹൈക്കോടതി ഉത്തരവ് റദ്ദാക്കി; കോവിഷീൽഡ് വാക്സിനുള്ള ഇടവേള 84 ദിവസം തന്നെ

കൊച്ചി: കോവിഷീൽഡ് വാക്‌സിനേഷന്‍ ഇടവേള കുറച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസമാക്കി കുറച്ച ഹൈക്കോടതി സിംഗ് ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്. കേന്ദ്രസർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് വിധി. ഇതോടെ കോവിഷീൽഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 84 ദിവസമായിരിക്കും.
താത്പര്യമുള്ളവർക്ക് 28ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. കോവിന്‍ പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.