ഔഷധി ചെയർപേഴ്സണായി ശോഭന ജോർജ് ചുമതലയേറ്റു

തൃശൂർ: ഔഷധി ചെയർപേഴ്സണായി ശോഭന ജോർജ് ചുമതലയേറ്റു തൃശൂർ കുട്ടനെല്ലൂർ ഔഷധി ഓഫീസിലെത്തിയ ശോഭന ജോർജിനെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ പദവിയാണിതെന്നും ഔഷധിയെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ശോഭന ജോർജ് പറഞ്ഞു.
നേരത്തെ ഖാദി ബോർഡ് വൈസ് ചെയർപേഴ്സണായിരുന്നു ശോഭന ജോർജ്.