സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം; തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും



റിയാദ്: സൗദിയില്‍ തൊഴില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം വരുന്നു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. ഇത് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു.
നിലവില്‍ സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് സേവന വേതന കരാറുകള്‍ തയാറാക്കുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്. തൊഴിലുടമ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയുമായി തൊഴില്‍ കരാര്‍ മുന്‍കൂട്ടി തയാറാക്കി ഒപ്പുവെക്കണം. വിസ അനുവദിക്കുന്ന വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം. ഫലത്തില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ വിസ ലഭിക്കൂ.

You might also like

Most Viewed