റാഗിംഗ്: ജൂനിയർ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

കണ്ണൂർ: കാഞ്ഞിരോട് നെഹർ കോളേജിൽ വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദനം. ജൂനിയർ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ കൂട്ടമായി മർദിക്കുകയായിരുന്നു. ചെക്കിക്കുളം സ്വദേശി അന്‍ഷാദിനാണ് മർദനമേറ്റത്. മർദനമേറ്റ കുട്ടി ഏറെ നേരെ അബോധാവസ്ഥയിലായിരുന്നു.
സംഭവത്തിൽ രണ്ട് വിദ്യാർഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തു. ആന്‍റി റാഗിംഗ് കമ്മിറ്റിയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകിയെന്ന് കോളേജ് അധികൃതർ അറിയിച്ചു.