മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ പ്രധാനമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ പ്രധാനമെന്ന് സുപ്രീം കോടതി. 2016ൽ നിന്ന് 2021ൽ എത്തിയപ്പോൾ ഡാമിന്‍റെ സുരക്ഷയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടാവാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം, മുല്ലപ്പെരിയാറിൽ അനുവദിക്കപ്പെട്ട ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി അറിയിച്ചു.
എന്നാൽ ഈ തീരുമാനത്തോട് കേരളം വിയോജിച്ചു. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളം സമയവും തേടി. വ്യാഴാഴ്ച മറുപടി അറിയിക്കുമെന്നാണ് കേരളം അറിയിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.