മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചു പണിയാത്ത ഭരണാധികാരി നാടിന്‍റെ ശത്രുവെന്ന് പി.സി ജോര്‍ജ്

കോട്ടയം; മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പണിയണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ്. മുല്ലപ്പെരിയാർ പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും പി.സി. ജോർജ്ജ് ഉന്നയിച്ചു. പുതിയ ഡാം പണിയാൻ തയ്യാറായില്ലെങ്കിൽ ഹർത്താൽ അടക്കുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഏത് സമരമാർഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. ഏതു ഡാമിനും 50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. മുല്ലപ്പരിയാര്‍ ഡാമിന് 126 കൊല്ലം പഴക്കമുണ്ട്. ആയുസ്സ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ് മുല്ലപ്പെരിയാര്‍ ഡാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.