പി. ജയരാജനെ അക്രമിച്ചെന്ന കേസിൽ 12 ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു


കണ്ണൂർ: സിപിഎം നേതാക്കളെ അക്രമിച്ചെന്ന കേസിൽ പന്ത്രണ്ട് മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു. അരിയിൽ ഷുക്കൂർ വധത്തിലേക്ക് നയിച്ചെന്ന് പറയുന്ന സംഭവത്തിലെ പ്രതികളെയാണ് വെറുതെവിട്ടത്. പി.ജയരാജൻ, ടി.വി.രാജേഷ് അടക്കമുള്ളവരെ 2012 ഫെബ്രുവരി 20-ന് ആക്രമിച്ച കേസിലാണ് വിധി.

തളിപ്പറമ്പ് അരിയിൽ പ്രദേശത്ത് വച്ച് സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. മുസ്ലിംലീഗ് പ്രവർത്തകൻ അരിയിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് പ്രകോപനം ഈ കേസാണെന്നായിരുന്നു വാദം.
ഇത്തരമൊരു അക്രമം തന്നെ ഉണ്ടായിട്ടല്ലെന്നും കേസിൽ ഹാജരാക്കിയ രേഖകൾ യഥാർഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

 

 

 

 

 

 

 

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed