കേരളത്തിൽ ഇന്ന് 12,297 പേർക്ക് കോവിഡ്


തിരുവനന്തപുരം: 12,297 പേർക്ക് കോവിഡ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,297 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,914 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.83 ശതമാനമാണ്. ഇന്ന് 74 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,377 ആയി. 11,742 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 444 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 61 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവിൽ 1,37,043 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 16,333 പേർ‍ രോഗമുക്തരായി. 45,57,199 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി.

രോഗം സ്ഥിരീകരിച്ചവർ ജില്ലതിരിച്ച് എറണാകുളം−1904, തൃശൂർ‍−1552, തിരുവനന്തപുരം−1420, കോഴിക്കോട്−1112, കോട്ടയം−894, മലപ്പുറം−894, കൊല്ലം−746, പാലക്കാട്−720, ആലപ്പുഴ−700, ഇടുക്കി−639, കണ്ണൂർ‍−606, പത്തനംതിട്ട−554, വയനാട്−366, കാസർ‍ഗോഡ്−190.

You might also like

  • Lulu Exchange
  • Straight Forward

Most Viewed