കാബൂളിൽ മോസ്ക്കിനു സമീപം വൻ സ്ഫോടനം; നിരവധി മരണം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ മോസ്ക്കിനു സമീപം വൻ സ്ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഈദ് ഗാഹ് മോസ്കിന്‍റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം നടന്നത്. താലിബാൻ വക്താവ് സബിഹുള്ള മുജാഹുദ്ദിന്‍റെ അമ്മയുടെ അനുസ്മരണ പ്രാർഥന നടക്കുന്പോഴായിരുന്നു സംഭവം.
സ്ഫോടനത്തിനു പിന്നാലെ വെടിവയ്പും നടന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.