ആലപ്പുഴയിൽ നഴ്സിനെ അക്രമിച്ച സംഭവം: പ്രതികൾ പിടിയിൽ


കൊല്ലം: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരെയാണ് കൊല്ലത്തുനിന്നും പിടികൂടിയത്. സംഭവം നടന്ന ഒരാഴ്ചയ്ക്ക് ശേഷമാണ് ഇരുവരുടെയും അറസ്റ്റ്. കോവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ആരോഗ്യപ്രവർ‍ത്തകയെ തൃക്കുന്നപ്പുഴയിൽവച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം തട്ടിക്കൊണ്ട് പോകാൻ‍ ശ്രമിക്കുകയായിരുന്നു. 

പ്രതികൾ സ്ഥിരം മാല മോഷണക്കേസ് പ്രതികളാണെന്ന് പോലീസ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

You might also like

Most Viewed