സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ


സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കും. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയപ്പോൾ ഉയരുന്ന ആവശ്യമാണ് തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കണമെന്ന്. തീയേറ്റർ ഉടമകളുടെ സംഘടന ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പിന്റെയും, ഐഎംഎയുടെയും നിർദേശം കണക്കിലെടുത്ത് കൊണ്ട് എ.സി ഹാളുകൾ പ്രവർത്തിക്കുന്ന സംവിധാനമായതിനാൽ ഇത് രോഗവ്യാപനത്തിനിടയാക്കും എന്നതാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ ഇപ്പോൾ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവുണ്ടാകുന്നു അതുകൊണ്ടുതന്നെ തീയേറ്ററുകൾ തുറക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്. തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed