പ്രമുഖ വ്യവസായി രവി പിള്ളയുടെ മകൻ വിവാഹിതനായി


ഗുരുവായൂർ‍: പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രവി പിള്ളയുടെ മകനുമായ ഗണേഷ് വിവാഹിതനായി. 7.35ന് ഗുരുവായൂർ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. ചടങ്ങിൽ നടൻ മോഹൻലാലും ഭാര്യ സുചിത്രയും പങ്കെടുത്തു.  

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് മോഹൻലാലും ഭാര്യ സുചിത്രയും. ഗുരുവായൂരിൽ വിവാഹച്ചടങ്ങുകൾക്ക് നേരിട്ടെത്തിയാണ് ഇരുവരും നവദമ്പതികൾക്ക് ആശംസകൾ നൽകിയത്. രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഗുരുവായൂരിൽ എത്തിയ മോഹൻലാൽ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. 

വിവാഹനാന്തര ചടങ്ങുകൾ‍ പൂന്താനം ഓഡിറ്റോറിയത്തിൽ‍ വച്ച് നടക്കും. രാഷ്ട്രീയ −സിനിമ സാമൂഹിക രംഗത്തെ പ്രമുഖർ‍ ചടങ്ങിൽ‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. മകന്റെ വിവാഹത്തിന് മുന്നോടിയായി രവി പിള്ള 725 ഗ്രാം തൂക്കമുള്ള മരതക രത്നം പതിച്ച പൊന്നിൻ കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ചിരുന്നു. മലബാർ ഗോൾഡാണ് കിരീടം നിർമ്മിച്ചത്. 

അതേസമയം ഗണേശിന്റെ വിവാഹം കോവിഡ് പ്രോട്ടോക്കോൾ‍ ലംഘിച്ചാണ് നടത്തുന്നതെന്ന് തൃശൂർ‍ ജില്ലാ കളക്ടർ‍ക്ക് പരാതി ലഭിച്ചു. പൂന്താനം ഓഡിറ്റോറിയം അഞ്ച് ദിവസത്തേയ്ക്ക് വാടകയ്‌ക്കെടുത്താണ് ചടങ്ങുകൾ‍ നടത്തുന്നത്. 

You might also like

Most Viewed