ട്വന്‍റി−20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു


മുംബൈ: ട്വന്‍റി−20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുന്നത്. നാല് വർഷത്തിനുശേഷം ആർ. അശ്വിൻ ട്വന്‍റി−20 ടീമിൽ തിരിച്ചെത്തി. യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. 

കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ‍ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി. ഇന്ത്യൻ മുൻ നായകൻ എം.എസ്. ധോണിയും ടീമിനൊപ്പമുണ്ടാകും. ഉപദേഷ്ടാവായാണ് ധോണി ടീമിനൊപ്പമുണ്ടാകുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

You might also like

  • Straight Forward

Most Viewed